സംഘപരിവാർ ഭരണത്തിന് കീഴിൽ ഇന്ത്യയിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ: മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം> രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ​ഗാന്ധിയുടെ ലോക്സഭാ അം​ഗത്വം റദ്ദാക്കിയ സംഭവം രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ വ്യവസ്ഥയ്‌ക്കുമെതിരെയുള്ള വെല്ലുവിളിയായേ കാണൻ കഴിയൂ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കൾക്കെതിരെ രാഷ്‌ട്രീയ പകപോക്കൽ നടത്തുന്ന സംഘപരിവാർ ശൈലിയാണ് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിലും പ്രതിഫലിക്കുന്നത്. അപ്രഖ്യാപിത അടിയന്തിരാവസ്‌ഥയ്‌ക്ക് തുല്യമായ സ്ഥിതിയാണ് സംഘപരിവാർ ഭരണത്തിനുകീഴിൽ ഇന്ത്യയിൽ സംജാതമായിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധമുയർത്താൻ രാജ്യത്തെ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടതുണ്ടെന്നും മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. Read on deshabhimani.com

Related News