എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു: എം കെ മുനീര്‍



കോഴിക്കോട്> എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നതായി മുസ്ലിംലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ സമ്മതിച്ചു. താന്‍ ശുപാര്‍ശ നല്‍കി. തീരുമാനമെടുത്ത് പാര്‍ടിയാണ്. ഹരിത വിഷയത്തില്‍ മിനുട്സ് തിരുത്താന്‍ നേതാക്കള്‍ ഇടപെട്ടത് അറിയില്ലെന്നും മുനീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുനീറിന്റെ ശുപാര്‍ശയില്‍ എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ലതീഫ് തുറയൂരിനെ കഴിഞ്ഞ ദിവസം സ്ഥാനത്ത് നിന്ന് നീക്കുകയുണ്ടായി. എന്നാല്‍ നടപടിയെ വെല്ലുവളിച്ച് ലതീഫ് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം നടത്തി. ഹരിത വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ പിന്തുണക്കാതിരുന്നതാണ് ലതീഫിനെ നേതൃത്വത്തിന് അനഭിമതനാക്കിയത്. നേരത്തെ നവാസിനെതിരെ പരാതി നല്‍കിയ ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പദത്തില്‍ നിന്നും നീക്കുകയുണ്ടായി. പരാതിക്കാരായ ഭാരവാഹികളെ പൂര്‍ണമായി ഒഴിവാക്കി ഹരിത സംസ്ഥാന കമ്മിറ്റിയും ലീഗ് പുന:സംഘടിപ്പിക്കുകയുണ്ടായി. ലതീഫിനെതിരായ നടപടിയോടെ ഹരിത വിഷയം ലീഗില്‍ വീണ്ടും ചര്‍ച്ചയാകുന്നുണ്ട്.   Read on deshabhimani.com

Related News