വ്യാജ ലൂക്ക്ഔട്ട് നോട്ടീസ്; യൂത്ത് ലീഗിനെതിരെ കേസ്



പാലക്കാട് > മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് കൃത്രിമ ലുക്ക്‌ ഔട്ട്‌ നോട്ടീസ് തയ്യാറാക്കിയതിന്‌ യൂത്ത് ലീഗ്‌ സംസ്ഥാന കമ്മിറ്റിക്കെതിരെ പുതുനഗരം പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പുതുനഗരം മേഖലാകമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. സമൂഹത്തിൽ ലഹളയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ച് തയ്യാറാക്കിയ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുതുനഗരം പ്രദേശങ്ങളിൽ പതിച്ചിരുന്നു. ഐപിസി 153, പൊലിസ് നിയമം 120(ക്യൂ) എന്നീ വകുപ്പ്‌ പ്രകാരമാണ് കേസ്. പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകും. Read on deshabhimani.com

Related News