കഞ്ചാവുമായി എംഎസ്‌എഫ്‌ പ്രവർത്തകർ പിടിയിൽ

കഞ്ചാവുമായി പിടിയിലായ ഷബീബ്‌ ഇർഫാൻ, അർഷാദ്‌


കാസർകോട്‌> കാസർകോട്‌ നഗരവും വിദ്യഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വിൽക്കുന്ന എംഎസ്‌എഫ്‌ പ്രവർത്തകർ പിടിയിൽ. ചെർക്കളയിലെ ഷബീബ്‌ ഇർഫാൻ (22), ഉളിയത്തടുക്കയിലെ അർഷാദ്‌ (23) എന്നിവരെയാണ്‌ കാസർകോട്‌ ഗവ. കോളേജ്‌ പരിസരത്തുനിന്ന്‌ ബുധനാഴ്‌ച രാവിലെ എക്‌സൈസ്‌ സംഘം പിടികൂടിയത്‌. ഇവരിൽനിന്ന്‌ 20 ഗ്രാം കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഹുക്കയും ഗ്ലാസ്‌ ട്യൂബും പിടിച്ചെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ  ടോണി ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഇരുവരെയും പിടികൂടിയത്‌. കാസർകോട്‌ ഗവ. കോളേജിൽ എംഎസ്‌എഫ്‌ നേതാവായിരുന്ന ഷബീബ്‌ സ്‌പോർട്‌സ്‌ ക്യാപ്‌റ്റനായിരുന്നു. അർഷാദും സജീവ പ്രവർത്തകനായിരുന്നു. എസ്‌എഫ്‌ഐ പ്രവർത്തകരെയും മറ്റും ആക്രമിച്ച കേസുകളിൽ പ്രതികളാണ്‌ ഇരുവരും. പഠനം കഴിഞ്ഞിട്ടും ഇവർ കോളേജിലും ഹോസ്‌റ്റലിലും കറങ്ങിനടക്കുന്നത്‌ പരാതിക്കിടയാക്കിയിരുന്നു. Read on deshabhimani.com

Related News