അങ്കമാലിയിൽ മകന്റെ കുത്തേറ്റ അമ്മ മരിച്ചു

മരിച്ച മേരി, മകൻ കിരൺ


കൊച്ചി> അങ്കമാലയിൽ മകന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. അങ്കമാലി നായത്തോട് പുതുശ്ശേരി മേരി (52) ആണ് മരിച്ചത്. ആ​ഗസ്‌ത് ഒന്നിന് പുലർച്ചെ പുലർച്ചെ വീട്ടിൽ നടന്ന വാക്കുതർക്കത്തിന് പിന്നാലെ മകൻ കിരൺ മേരിയെ കത്തി ഉപയോ​ഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ​ഗുരുതര പരിക്കേറ്റ മേരി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ പ്രതിയായ മകൻ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇയാൾ ആലുവ സബ് ജയിലിൽ റിമാൻഡിലാണ്. കിരൺ ചുമട്ടുതൊഴിലാളി യൂണിയൻ (ഐഎൻടിയുസി) നായത്തോട് യുണീറ്റ് സെക്രട്ടറിയും, കോൺഗ്രസ് പ്രവർത്തകനുമാണ്. ഭർത്താവ്: പരേതനായ ഏലിയാസ് (കുഞ്ഞുമോൻ ). മകൾ: നീതു. മരുമക്കൾ: സന്ദീപ്, സ്നേഹ.   Read on deshabhimani.com

Related News