മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു; അമ്മയും മകനും കിണറ്റിൽ ചാടി ജീവനൊടുക്കി



തൊടുപുഴ> മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിന് പിന്നാലെ അമ്മ മൂത്ത മകനുമായി കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ ടോം എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച രാവിലെ ആറു മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം ലിജയുടെ 28 ദിവസം മാത്രം പ്രായമുള്ള ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. കുഞ്ഞ് മരിച്ചതിനെ തുടർന്ന് ലിജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. നവജാത ശിശുവിന്റ സംസ്‌കാര ചടങ്ങുകൾ ഇന്നലെയായിരുന്നു നടത്തിയത്. വീട്ടിലുണ്ടായിരുന്നവർ രാവിലെ പള്ളിയിൽ പോകാൻ ഇറങ്ങിയതിനു ശേഷം ലിജ ഏഴുവയസ്സുള്ള കുട്ടിയുമായി കിണറ്റിൽ ചാടുകയായിരുന്നെന്നാണ് കരുതുന്നത്. വീട്ടുകാർ തിരിച്ചുവന്ന് നോക്കുമ്പോൾ ലിജയെയും കുട്ടിയെയും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റിൽ ചാടിയതായി കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. Read on deshabhimani.com

Related News