പുരാവസ്തുതട്ടിപ്പ്: ആനക്കൊമ്പുകളില്‍ രണ്ടെണ്ണം 'മരക്കൊമ്പ്'



കൊച്ചി> പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോന്‍സന്റെ വീട്ടില്‍ സൂക്ഷിച്ച 'ആനക്കൊമ്പു'കളില്‍ രണ്ടെണ്ണം മരത്തില്‍ നിര്‍മിച്ചതാണെന്ന് വനംവകുപ്പ്. മറ്റുരണ്ടെണ്ണം യഥാര്‍ത്ഥമാണോ എന്നറിയാന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബിലേക്ക് അയച്ചു. മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. യഥാര്‍ത്ഥ ആനക്കൊമ്പിനെപ്പോലെ വലുപ്പവും കനവുമുള്ള ഇവ ഓഫീസ് മേശയുടെ മുന്നിലാണ് സ്ഥാപിച്ചിരുന്നത്. പല വസ്തുക്കള്‍കൊണ്ട് നിര്‍മിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജിയോ ബേസില്‍ പോള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവ പരിശോധനയ്ക്ക് അയച്ചത്. ഫലം വൈകുമെന്നും അദ്ദേഹം പറഞ്ഞു. വലിപ്പം കുറഞ്ഞ രണ്ടെണ്ണം 'സ്വര്‍ണം' കെട്ടി 500 രൂപയുടെ ക്ലോക്കിന് ഇരുവശത്തും ഉറപ്പിച്ചശേഷം ചുമരില്‍ പ്രത്യേക പീഠത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയാണ് മരത്തില്‍ നിര്‍മിച്ചിട്ടുള്ളത്. ഇത് ഇടപാടുകാരെ കബളിപ്പിക്കാനായി നിര്‍മ്മിച്ചതാണെന്നും കണ്ടെത്തി.   Read on deshabhimani.com

Related News