ഇഡി നോട്ടീസ്‌; മോഹൻലാൽ നേരിട്ട് ഹാജരായി മൊഴി നൽകണം



കൊച്ചി > പുരാവസ്‌തുക്കളെന്ന വ്യാജേന തട്ടിപ്പ്‌ നടത്തിയ കേസിൽ ജയിലിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ച നടൻ മോഹൻലാലിന് എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. അടുത്തയാഴ്‌ച നേരിട്ട് ഹാജരായി മൊഴി നൽകാനാണ് നിർദേശം. മോൻസന്റെ കലൂരിലെ വീട്ടിലെ മ്യൂസിയം നിരവധി പ്രമുഖർ സന്ദർശിച്ചിരുന്നു. മറ്റൊരു നടൻ നിർദേശിച്ചതുപ്രകാരം മോഹൻലാലും സന്ദർശിച്ചതായാണ്‌ ഇഡിക്ക്‌ ലഭിച്ച വിവരം. ഇതേക്കുറിച്ച്‌ അറിയാനാണ്‌ സമൻസ്‌ അയച്ചത്‌. Read on deshabhimani.com

Related News