മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ‍് ; പൊലീസ്‌ ഉദ്യോഗസ്ഥരും അന്വേഷണ പരിധിയിൽ



ചേർത്തല> മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിൽ പൊലീസ്‌ ഉദ്യോഗസ്ഥരും.  ഉദ്യോഗസ്ഥർ വഴിവിട്ട്‌ ഇടപെടുകയോ, പെരുമാറുകയോ  ചെയ്‌തിട്ടുണ്ടോയെന്നാണ്‌ അന്വേഷിക്കുന്നത്‌. രഹസ്യാന്വേഷണ വിഭാഗവും ക്രൈംബ്രാഞ്ചുമാണ്‌ അന്വേഷിക്കുന്നത്‌. മോൻസനെ പിടികൂടിയ ദിവസം ചേർത്തലയിലെ വീട്ടിൽ മകളുടെ വിവാഹനിശ്ചയ ചടങ്ങിലെത്തിയ പൊലീസ്‌ ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കുന്നു. ഇദ്ദേഹത്തിനെതിരെയുള്ള  പരാതികളിൽ  ചേർത്തല പൊലീസ്‌  സ്വീകരിച്ച നടപടികളും പരിശോധനയിലാണ്‌. കോടീശ്വരനായത്‌ വൈദിക പഠനം ഉപേക്ഷിച്ച്‌ വൈദിക പഠനം പൂർത്തിയാക്കാതെ സെമിനാരിവിട്ട്‌ മോൻസൺ എത്തിയത്‌ തട്ടിപ്പിലേക്കും അവിഹിത പണസമ്പാദനത്തിലേക്കും.  വൈദിക പഠനത്തിന് ചേർന്ന ഇയാൾ ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ്‌ പഠനം ഉപേക്ഷിച്ചു. ശേഷം ഇടവകയായ ചാരമംഗലം ലൂർദ്‌ മാതാ പള്ളിയിൽ കപ്യാരായി. പിന്നീട്‌ വിവാഹിതനായി ഇടുക്കിയിലായിരുന്നു താമസം. വർഷങ്ങൾക്ക്‌ ശേഷം തിരികെ നാട്ടിലെത്തി  കോസ്‌മെറ്റോളജിസ്‌റ്റായും പുരാവസ്‌തു കച്ചവടക്കാരനായും തൊഴിൽ ആരംഭിച്ചു.  ആഡംബരജീവിതം നയിച്ച്‌ സമൂഹത്തിലെ ഉന്നതരുമായി ബന്ധം സ്ഥാപിച്ചു. ചേർത്തല വടക്കേയങ്ങാടി കവലയ്‌ക്ക്‌ സമീപത്തും പള്ളിപ്പുറത്തും സൗന്ദര്യവർധക ചികിത്സാകേന്ദ്രങ്ങൾ തുറന്നു. എതാനും വർഷംമുമ്പാണ്‌ ചേർത്തല നഗരത്തിനടുത്ത് വല്ലയിൽ ക്ഷേത്രത്തിന് സമീപം കുടുംബഭൂമിയിൽ വീട് നിർമിച്ചത്.  പ്രദേശ വാസികളുമായി ബന്ധംപുലർത്തിയില്ല. ചലച്ചിത്ര വ്യവസായത്തിലും സാന്നിധ്യം ചലച്ചിത്ര നിർമാണത്തിന് ആവശ്യമായ ആഡംബരവാഹനങ്ങൾ എത്തിച്ച് നൽകുന്ന ബിസിനസും മോൻസൺ നടത്തിയിരുന്നു.  വാടകയ്‌ക്ക്‌ എടുത്താണ് വാഹനങ്ങൾ നൽകിയിരുന്നത്. ആലപ്പുഴയിലെ കരാർ കമ്പനിയുമായി തർക്കമുണ്ടാകുകയും മോൻസൺ കോടതിയെ സമീപിക്കുകയുംചെയ്‌തു. കോടതി നിർദേശപ്രകാരം കേസെടുത്ത്‌ കാരവാനും 19 കാറുകളും എതിർകക്ഷിയിൽനിന്ന് ചേർത്തല പൊലീസ്‌ പിടിച്ചെടുത്തു. ഒരുവർഷമായി വാഹനങ്ങൾ പൊലീസ് സ്‌റ്റേഷൻ വളപ്പിലുണ്ട്‌. Read on deshabhimani.com

Related News