ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേട്: വിജിലൻസ് അന്വേഷണത്തിന് ശുപാർശ



തിരുവനന്തപുരം> മത്സ്യഫെഡിന്റെ കൊല്ലം ശക്തികുളങ്ങര കോമണ്‍ ഫിഷ്‌ പ്രോസസിംഗ് സെന്ററുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനായി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തതായി മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. വകുപ്പുതല പ്രാഥമിക അന്വേഷണത്തില്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനും മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്നു കണ്ടെത്താനുമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. മേൽനോട്ടത്തിൽ വീഴ്ച്ച വന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തതായും മന്ത്രി കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News