വിജയനില്ലാതെ മോഹനയുടെ 
വിദേശയാത്രയ്ക്ക്‌ തുടക്കം



കൊച്ചി> ബാലാജി കോഫി ഹൗസിന് അവധി, വിജയനില്ലാതെ മോഹനയുടെ വിദേശയാത്രയ്ക്ക് തുടക്കമായി. ഇത്തവണ ജപ്പാൻ, സൗത്ത്‌ കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ്‌ യാത്ര. ചായ വിറ്റുകിട്ടുന്ന വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച് ലോകസഞ്ചാരത്തിനിറങ്ങിയ ദമ്പതിമാരിൽ 70 വയസ്സുകഴിഞ്ഞ മോഹന ഭർത്താവ് വിജയനില്ലാതെയുള്ള ആദ്യ വിദേശയാത്രയ്ക്കാണ് ബുധനാഴ്ച നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ പുറപ്പെട്ടത്. ഇരുപത്തിരണ്ടുമുതൽ ബാലാജി കോഫി ഹൗസിന് നീണ്ട അവധി നൽകിയാണ് ജപ്പാൻ യാത്ര. ഭർത്താവിന് പകരം മകൾ ഉഷയും മരുമകൻ മുരളീധര പൈയും ഇവരുടെ മക്കളായ അമൃതയും മഞ്ജുനാഥുമാണ്‌ യാത്രയ്ക്ക്‌ കൂട്ട്‌. ഏപ്രിൽ ഏഴിന് മടങ്ങിയെത്തും. വിജയനുമൊത്തുള്ള മോഹനയുടെ അവസാന വിദേശയാത്ര 2021ൽ റഷ്യൻ സന്ദർശനമായിരുന്നു. റഷ്യയിൽനിന്ന്‌ മടങ്ങിയെത്തി ഏതാനും മാസങ്ങൾകഴിഞ്ഞ് വിജയൻ ഹൃദയാഘാതംമൂലം മരിച്ചു. 16 വർഷത്തിനുള്ളിൽ ഭർത്താവുമൊത്ത് 26 രാജ്യങ്ങൾ സന്ദർശിച്ച മോഹനയുടെ 27–-ാ-മത്‌ വിദേശയാത്രയാണ്‌ ഇത്തവണത്തേത്‌. 2007ലാണ് ഇരുവരും ചേര്‍ന്ന് വിദേശപര്യടനം ആരംഭിക്കുന്നത്. രണ്ടുവർഷം കൂടുമ്പോൾ വിദേശസഞ്ചാരത്തിന് പോകുന്നത് പതിവാക്കി. ഭർത്താവ് മരിക്കുന്നതിനുമുമ്പേ ജപ്പാൻ യാത്രയ്ക്കുള്ള പണം കടയിലെ വരുമാനത്തിൽനിന്ന്‌ മിച്ചംപിടിച്ച് തുടങ്ങിയിരുന്നു. വിജയന് 50 രാജ്യങ്ങൾ സന്ദർശിക്കണമെന്നായിരുന്നു ആഗ്രഹം. Read on deshabhimani.com

Related News