കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി



കണ്ണൂർ> കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്നും മൂന്ന് മൊബൈൽ ഫോൺ പിടികൂടി. അഞ്ചാം ബ്ലോക്കിലെ വിജയശങ്കർ, ജസീർ അലി മുഹമ്മദ് ഫാസിൽ എന്നിവരിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. ചൊവ്വാഴ്ച സെൻട്രൽ ജയിൽ സൂപ്രണ്ട് ഡോ. വിജയന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഫോൺ പിടികൂടിയത്. സംഭവത്തെ തുടർന്ന് മൂന്ന് തടവുകാരെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News