മധ്യപ്രദേശിൽ കാണാതായ മലയാളി ക്യാപ്റ്റന്റെ മൃതദേഹം കണ്ടെത്തി



ഭോപ്പാല്‍> മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ കൊച്ചി മാമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോയ നിര്‍മല്‍ ശിവരാജിനെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. പൂര്‍ണമായി തകര്‍ന്ന നിലയില്‍ നിര്‍മലിന്റെ കാര്‍ ഇന്നു രാവിലെ കണ്ടെത്തിയിരുന്നു. Read on deshabhimani.com

Related News