മലമ്പുഴയിൽ പെൺകുട്ടിയും യുവാവും മരത്തിൽ തൂങ്ങിമരിച്ച നിലയിൽ



പാലക്കാട്‌ > മൂന്ന് ദിവസമായി കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. ധരണി(14), രഞ്ജിത്ത്(24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ മലമ്പുഴ പടലിക്കാട് ഇരുവരെയും മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരെയും മൂന്നു ദിവസമായി കാണാനി​ല്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. "ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)   Read on deshabhimani.com

Related News