തൃശൂരിൽ മിന്നൽ ചുഴലിയും മഴയും; വ്യാപക നാശം

ചുഴലി കാറ്റിൽ ഒടിഞ്ഞു വീണ നേന്ത്ര വാഴ


വെള്ളിക്കുളങ്ങര> വെള്ളിക്കുളങ്ങരയിൽ ശനിയാഴ്‌ച‌ വൈകിട്ട് ഉണ്ടായ ചുഴലി കാറ്റിലും  മഴയിലും നാശം. വിവിധ സ്ഥലങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണു. കൊടുങ്ങയിൽ തെങ്ങ്‌ വൈദ്യുതി ലൈനിലും ടിപ്പർ ലോറിയുടെ മുകളിലും വീണു. ലോറിയുടെ മുൻ ഭാഗം തകർന്നു. വാഴ, കവുങ്ങ്, തെങ്ങ്‌, ജാതി മരങ്ങൾ വ്യാപകമായി നശിച്ചു. കൊപ്ലിപ്പാടം പേഴേരി ഉണ്ണികൃഷ്ണൻ, കിഴക്കേ കോടാലി അതിയാരത്ത് ദിനേശൻ എന്നിവരുടെ 200 ഓളം നേന്ത്ര വാഴകൾ കാറ്റിൽ ഒടിഞ്ഞു. കെഎസ്ഇബി വെള്ളിക്കുളങ്ങര സെക്ഷനിൽ വൈദ്യുതി ബന്ധവും തകരാറിലായി. കൊടുങ്ങ മാഞ്ഞൂക്കാരൻ ആന്റണി, മോഹനൻ എന്നിവരുടെ 1200 ഓളം നേന്ത്ര വാഴകൾ ചുഴലികാറ്റിൽ ഒടിഞ്ഞു നശിച്ചു. മാഞ്ഞൂക്കാരൻ ഡേവിസിന്റെ വീടിന്റെ സൺ ഷെയ്ഡിന് മുകളിൽ തെങ് വീണു. കൊടുങ്ങയിൽ അച്ചാർ കമ്പനിയുടെ മേൽക്കൂരയുടെ പകുതി പറന്നു പോയി. കൊടുങ്ങ പള്ളിയിലെ സെമിത്തേരിയിലേക്ക് കവുങ്ങും തേക്കും ഒടിഞ്ഞു വീണു   Read on deshabhimani.com

Related News