‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചര്‍ ബുക്ക്‌ലെറ്റ് പുറത്തിറക്കി



തിരുവനന്തപുരം > ‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചര്‍ ബുക്ക്‌ലെറ്റ്‌ വനിത‐ശിശുവികസന വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്‌തു. അങ്കണവാടികളില്‍ പഠിക്കുന്ന 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രീസ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ കുട്ടികളുടെ വീടുകളില്‍ തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ പഠനാനുഭവങ്ങള്‍ നല്‍കുന്നതിനാണ് ബുക്ക്‌ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് ബുക്ക് ലെറ്റ് വിതരണം ചെയ്യും. വനിത ശിശുവികസന വകുപ്പ് ഡയറക്‌ട‌ര്‍ ടി വി അനുപമ പങ്കെടുത്തു. Read on deshabhimani.com

Related News