മൂന്നാഴ്‌ച‌യ്‌ക്കുള്ളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിന്‌ സാധ്യത; 78 ആക്‌ടീവ്‌ ക്ലസ്റ്ററുകൾ: മന്ത്രി വീണാ ജോർജ്‌



പത്തനംതിട്ട > മൂന്ന്‌ ആഴ്‌ചയ്‌ക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 78 ആക്‌ടീവ്‌ കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനങ്ങളിൽ കോവിഡ്‌ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം. ആവശ്യമായ നിർദേശങ്ങൾ ആരോഗ്യവകുപ്പ്‌ നൽകുന്നുണ്ട്‌. രോഗലക്ഷണമുള്ളവർ പരിശോധനയ്‌ക്ക്‌ വിധേയരാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മരുന്നുകൾക്ക്‌ ക്ഷാമമുണ്ടെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന്‌ മന്ത്രി വ്യക്തമാക്കി. മോണോക്ലോണൽ ആന്റിബോഡി ആവശ്യത്തിന്‌ അനുസരിച്ചാണ്‌ വാങ്ങുന്നത്‌. നിലവിൽ സംസ്ഥാനത്ത്‌ മരുന്നുകൾക്ക്‌ യാതൊരു തരത്തിലുള്ള ക്ഷാമവുമില്ല. മരുന്ന്‌ കമ്പനികളുടെ സമ്മർദ്ദം കൂടി ഇത്തരം വാർത്തകൾക്ക്‌ പിന്നിലുണ്ടോയെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News