കോവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി; കോൾ സെന്ററുകളിൽ കൂടുതൽ നമ്പറുകൾ: മന്ത്രി വീണാ ജോർജ്‌



തിരുവനന്തപുരം > സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂമുകളിലെ കോള്‍ സെന്ററുകളില്‍ കൂടുതല്‍ ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് രോഗികളുടെ ചികിത്സയുമായും ക്വാറന്റൈനുമായും ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് അതത് ജില്ലകളില്‍ തന്നെ വിളിക്കാനായാണ് ജില്ലാ കോള്‍ സെന്ററുകള്‍ സജ്ജമാക്കിയിരിക്കുന്നത്. ഗൃഹനിരീക്ഷണം, പാലിക്കേണ്ട സുരക്ഷാ നടപടികള്‍, ചികിത്സ തുടങ്ങിയവയെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് വിളിക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ മാറ്റുന്നതിന് സഹായിക്കുകയും ചെയ്യും. ഇതുകൂടാതെ സംസ്ഥാന തലത്തില്‍ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. കോവിഡിനെപ്പറ്റിയുള്ള എല്ലാവിധ സംശയങ്ങള്‍ക്കും ഡോക്ടറുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ദിശയില്‍ വിളിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം 0471 2733433 0471 2779000 91886 10100 0471 2475088 0471 2476088 കൊല്ലം 0474 2797609 8589015556 0474 2794027 7592003857 പത്തനംതിട്ട 0468 2228220 0468 2322515 ആലപ്പുഴ 0477 2239030 0477 2239037 0477 2239036 0477 2239999 കോട്ടയം 9188610015 9188610017 9188610016 ഇടുക്കി 0486 2249600 1800 4255640 1800 5991270 എറണാകുളം 0484 2368802 0484 2368702 തൃശൂര്‍ 7034099933 7034099901 9400066921 9400066922 9400006924 9400066923 9400006925 പാലക്കാട് 0491 2510574 0491 2510579 0491 2510589 0491 2510470 0491 2510477 മലപ്പുറം 0483-2733251 0483-2733252 9846700711 കോഴിക്കോട് 0495 2371471 0495 2376063 7594042133 വയനാട് 8590902880 0493 6202343 0493 6202375 കണ്ണൂര്‍ 0497 2700194 0497 2760131 0497 2760132 കാസര്‍ഗോഡ് 9946000293 9946000493 Read on deshabhimani.com

Related News