വികസന വിരോധികൾക്കെതിരെ തൊഴിലാളികൾ പ്രതിരോധമുയർത്തണം: മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം > സംസ്ഥാന വികസനത്തെ തളർത്താൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ തൊഴിലാളികൾ പ്രതിരോധമുയർത്തണമെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ, സിഐടിയു തിരുവനന്തപുരം ജില്ലാ ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സന്നദ്ധ സേവന മേഖലയിൽ തൊഴിലാളി സംഘടനകളുടെ സംഭാവന മികച്ചതാണ്. എന്നാൽ നോക്കുകൂലി പോലുള്ള ഒറ്റപ്പെട്ട ആരോപണങ്ങൾ തൊഴിലാളി സമൂഹത്തെ മുഴുവൻ പ്രതികൂലമായി ബാധിക്കുന്നു. നോക്കുകൂലി ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര തൊഴിൽ കോഡുകളിലെ നയങ്ങളിൽ സംസ്ഥാനത്തിന് വിയോജിപ്പുകൾ ഉണ്ട്. തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ സംസ്ഥാനത്തിന് ആഗ്രഹമില്ല. തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ പൊതുസമൂഹം ചർച്ച ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് അനുകൂലമായി നിരവധി പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തു നടപ്പാക്കുന്നുണ്ട്. തൊഴിലാളികൾക്കുവേണ്ടി കൂടുതൽ ക്ഷേമ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. Read on deshabhimani.com

Related News