ഫിഷറീസ് ഡയറക്‌ടറേറ്റിൽ മന്ത്രിയുടെ മിന്നൽ പരിശോധന; വൈകിയെത്തിയ ജീവനക്കാർക്ക്‌ കാരണം കാണിക്കൽ നോട്ടീസ്‌

ഫിഷറീസ് ഡയറക്‌ടറേറ്റിൽ അടിയന്തിര പരിശോധനയ്‌ക്ക് ശേഷം മന്ത്രി സജി ചെറിയാൻ ജീവനക്കാരോട് സംസാരിക്കുന്നു.


തിരുവനന്തപുരം> ഫിഷറീസ് ഡയറക്ടറേറ്റിൽ മിന്നൽ പരിശോധനയ്‌ക്കെത്തിയ മന്ത്രിയെ വരവേറ്റത് ഒഴിഞ്ഞ ഇരിപ്പിടങ്ങൾ. ബുധൻ രാവിലെ പത്തരയോടെയാണ് മന്ത്രി സജി ചെറിയാൻ വികാസ്ഭവനിലെ ഫിഷറീസ് ഡയറക്ടറേറ്റ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയത്. മന്ത്രിയെത്തുമ്പോൾ ഓഫീസിൽ 17 ജീവനക്കാർ എത്തിയിരുന്നില്ല. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത മന്ത്രി ഓഫീസ് സമയത്തിന് ശേഷവും സീറ്റിൽ ഇല്ലാതിരുന്ന ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മന്ത്രി നിർദേശിച്ചു. അച്ചടക്കമില്ലായ്മ വെച്ചു പൊറുപ്പിക്കില്ല. സർക്കാരിന്‌ ജീവനക്കാരിലുള്ള വിശ്വാസ്യത മുതലെടുത്ത്‌ അലംഭാവം കാണിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഫയൽ തീർപ്പാക്കൽ യജ്ഞം കൂടുതൽ ഊർജ്ജ്വസ്വലമാക്കണം. അപകട ഇൻഷൂറൻസ് സംബന്ധിച്ച ഫയലുകൾ അതീവപ്രാധാന്യത്തോടെ തീർപ്പാക്കണം. വരും ദിവസങ്ങളിൽ വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിലും പരിശോധന കർക്കശമാക്കുമെന്നും മന്ത്രി  പറഞ്ഞു. Read on deshabhimani.com

Related News