സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം> സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കുമെന്നും ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ  നടപ്പാക്കുമെന്നും  മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാസത്തിൽ രണ്ട് ദിവസം രാത്രിയിൽ  കലാപരിപാടികൾ ആസ്വദിക്കാനും  ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കും. രണ്ടാം ശനി, ഞായർ ദിവസങ്ങളിലായിരുക്കും പരിപാടി.   തിരുവനന്തപുരം ജില്ലയിൽ ​ന​ഗരസഭയുടെ സഹകരണത്തോടെ ഉടൻ പദ്ധതി നടപ്പാക്കും. പദ്ധതി വിജയിച്ചാൽ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News