പൊതുമേഖലയിലെ നിർമാണം: സുതാര്യത ഉറപ്പാക്കാൻ മാധ്യമങ്ങൾക്കും ഉത്തരവാദിത്വം‐ മന്ത്രി മുഹമ്മദ്‌ റിയാസ്‌



കണ്ണൂർ > പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ സുതാര്യത ഉറപ്പുവരുത്താൻ മാധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന്‌ പൊതുമരാമത്ത്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌. സുതാര്യത കൂടുമ്പോൾ സമയബന്ധിതമായി പണിതീർക്കാൻ കഴിയും. അഴിമതി കുറയുകയും ചെയ്യും. കണ്ണൂർ പ്രസ്‌ ക്ലബ്ബും ദേശാഭിമാനി എംപ്ലോയീസ്‌ വെൽഫെയർ അസോസിയേഷനും ഏർപ്പെടുത്തിയ രാജീവൻ കാവുമ്പായി പുരസ്‌കാരം  മലയാള മനോരമ കൊച്ചി യൂണിറ്റിലെ സീനിയർ സബ്‌ എഡിറ്റർ എം ഷജിൽകുമാറിന്‌ സമ്മാനിക്കുകയായിരുന്നു മന്ത്രി.       പൊതുമരാമത്തിലെ പരിപാലന കാലാവധി ഇപ്പോഴാണ്‌ നമ്മൾ ചർച്ച ചെയ്യുന്നത്‌. ഇത്‌ നേരത്തെയുള്ളതാണ്‌. റോഡുകൾക്കും കെട്ടിടങ്ങൾക്കും പാലങ്ങൾക്കും പരിപാലന കാലവധിയുണ്ട്‌. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്ക്‌ അറിയാനുള്ള അവകാശമുണ്ട്‌. സാക്ഷരതയിൽ ഏറെ മുന്നേറിയ കേരളത്തിൽ ഇത്തരം അറിവുകൾ ജനങ്ങളിലെത്താൻ മാധ്യമങ്ങൾ മുൻകൈയെടുക്കണം. എന്താണ്‌ മാധ്യമപ്രവർത്തനമെന്ന്‌ സ്വയം ചിന്തിച്ച്‌ മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News