അബ്‌‌ദുറഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം: വിഷം തുപ്പിയിട്ട് സോറി പറയുന്നത് പരിഹാരമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്



തിരുവനന്തപുരം> മന്ത്രി വി അബ്‌‌ദുറഹ്മാനെതിരായ 'തീവ്രവാദി' പരാമർശത്തിൽ ഫാദർ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. ബോധപൂർവം പറഞ്ഞ പരാമർശമാണിത്. പറയേണ്ടത് മുഴുവൻ പറഞ്ഞിട്ട് മാപ്പ് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. മുസ്ലിം സമം തീവ്രവാദം എന്ന  ആശയ പ്രചരണം എറ്റുപിടിക്കാനാണ് വിഷം തുപ്പിയത്. അബ്‌‌ദു‌റഹ്മാൻ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്‌ദുറഹ്മാൻ സാഹിബ് മുതൽ നിരവധി പേർ സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. നിരവധി അബ്‌ദുറഹ്മാൻമാർ ഉൾപ്പെടെ ജീവൻ കൊടുത്തിട്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിഷയത്തിൽ യുഡിഎഫ് നേതൃത്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. അത് എന്തുകൊണ്ടെന്ന് സമൂഹം തന്നെ ചർച്ച ചെയ്യണമെന്നും മന്ത്രി കൂട്ടിചേർത്തു.   Read on deshabhimani.com

Related News