ആലപ്പുഴയിലെ റോഡ് പ്രവർത്തികളുടെ പരിശോധന മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വിലയിരുത്തി



ആലപ്പുഴ> പൊതുമരാമത്ത് വകുപ്പ് റോഡുകളിൽനടപ്പാക്കിക്കൊണ്ടിരിക്കുന്ന റണ്ണിംഗ് കോൺട്രാക്‌ട് പ്രവർത്തികൾപരിശോധിക്കാനായി സർക്കാർ നിയോഗിച്ചിട്ടുള്ള പ്രത്യേക സമിതിയുടെ പ്രവർത്തനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് വിലയിരുത്തി. റണ്ണിംഗ് കോൺട്രാക്ട് പ്രവർത്തികൾ കേരളത്തിൽ ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചാൽ റോഡ് നിർമാണത്തിൽ ദീർഘകാലമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് മന്ത്രി പറഞ്ഞു. പുനർനിർമാണം പൂർത്തിയാക്കിയ ചന്തിരൂർ പഴയപ്പാലം റോഡ് ഉദ്യോഗസ്ഥരുമൊത്ത് സന്ദർശിക്കുകയായിരുന്നു മന്ത്രി. പരിശോധനയ്ക്കു ശേഷം പ്രത്യേക സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റോഡുകളിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സമയബന്ധിതമായി പരിശോധന നടത്തും. പോരായ്മകൾ കണ്ടെത്തി അപ്പപ്പോൾ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനം രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ പ്രവൃത്തിയുടെയും മെഷർമെൻറ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദലീമ ജോജോ എംഎൽഎ, പൊതുമരാമത്ത് എൻഎച്ച് വിഭാഗം ചീഫ് എഞ്ചിനീയർ സൈജാമോൾ എൻ ജേക്കബ്, ബ്രിഡ്ജസ് വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ ദീപ്തി ഭാനു, കെആർഎഫ്ബി സൂപ്രണ്ടിംഗ് എഞ്ചിനീയർ മഞ്ജുഷ പി ആർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ അനിൽകുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർക്കൊപ്പമാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. Read on deshabhimani.com

Related News