കോവിഡ്‌ ജാഗ്രത: ഗ്രാമസഭകളും വികസന സെമിനാറും ഓണ്‍ലൈനിലാക്കണം‐ മന്ത്രി എം വി ഗോവിന്ദന്‍



തിരുവനന്തപുരം > കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതലുള്ള ജില്ലകളില്‍ ഗ്രാമസഭകളും വികസന സെമിനാറുകളും ഓണ്‍ലൈനില്‍ ചേരണമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.   ടെസ്റ്റ് പോസിറ്റിവിറ്റി 20ല്‍ കൂടുതലുള്ള ജില്ലകളില്‍ 50പേരില്‍ കൂടുതല്‍ ഒന്നിച്ചു ചേരാന്‍ പാടില്ല. കൂടുതലായി പങ്കെടുക്കാനുള്ളവര്‍ക്ക് ഓണ്‍ലൈനില്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും സാമൂഹിക അകലവും സാനിറ്റൈസര്‍ ഉപയോഗത്തോടൊപ്പം എന്‍ 95 മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നര്‍ദേശിച്ചു. വാര്‍ഷിക പദ്ധതി പരിഷ്‌കരണം ജനുവരി 22ന് തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാക്കണം. കേന്ദ്രഫണ്ടുകള്‍ നഷ്ടപ്പെടാതിരിക്കാനുള്ള പദ്ധതി രൂപവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജനുവരി 28നകം പൂര്‍ത്തിയാക്കുകയും വേണം. സമയബന്ധിതമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ജാഗ്രതയോടൊപ്പം കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News