അഖിലേന്ത്യാ വ്യാപാര മേളകൾ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ



ന്യൂഡൽഹി> ഐഐടിഎഫ് പോലെയുള്ള വ്യാപാര മേളകൾ സംസ്ഥാനാടിസ്ഥാനത്തിൽ സംഘടിപ്പിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഈ സാമ്പത്തിക വർഷം കേരളം ഒരു ലക്ഷം പുതിയ സംരംഭകരെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹി പ്രഗതി മൈതാനിൽ ആരംഭിച്ച നാല്പത്തി ഒന്നാമത് ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്പാദനം പോലെ തന്നെ വിപണനവും പ്രധാനമാണ്. നമ്മുടെ ഉത്പന്നങ്ങൾ രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ വിൽപന നടത്താനാകണം. വിവിധയിടങ്ങളിൽ നടക്കുന്ന വ്യാപാര മേളകൾ ഇതിന് സഹായകരമാണ്. ഇത്തരം മേളകൾ സംരംഭകർക്ക് വ്യത്യസ്തമായ അനുഭവങ്ങളാണ് പകരുന്നത്. നമ്മുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനും മറ്റു സംസ്ഥാനങ്ങളുടേത് മനസിലാക്കാനും ഇവ സഹായിക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പിയൂഷ്‌ ഗോയൽ മേള ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാണിജ്യ സഹമന്ത്രിമാരായ സോം പ്രകാശ്, അനുപ്രിയ പട്ടേൽ, ഉത്തർ പ്രദേശ് ചീഫ് സെക്രട്ടറി ദുർഗ പ്രകാശ് മിശ്ര തുടങ്ങിയവർ സംസാരിച്ചു. നവംബർ 14 മുതൽ 27 വരെ നടക്കുന്ന മേളയിൽ 73000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ്‌ പവലിയനുകൾ സജ്ജീകരിച്ചിരിക്കുന്നത്. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവ പാർട്നർ സംസ്ഥാനങ്ങളും, കേരളം, ഉത്തർ പ്രദേശ് എന്നിവ ഫോക്കസ് സംസ്ഥാനങ്ങളുമാണ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബഹ്‌റൈൻ, ബെലാറസ്, ഇറാൻ, നേപ്പാൾ, തുർക്കി, യുഎഇ ഉൾപ്പെടെ പന്ത്രണ്ട് വിദേശരാജ്യങ്ങളുടെ പങ്കാളിത്തവും മേളയിലുണ്ട്. അന്താരാഷ്ട്ര വ്യാപാര മേള: കേരള പവലിയൻ ഉദ്ഘാടനം ചെയ്തു ഇന്ത്യ അന്താരാഷ്ട്ര വ്യാപാര മേളയിലെ കേരള പവലിയൻ ധനമന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ അനന്തസാധ്യതകൾക്ക് മേളയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ മുഖ്യാഥിതിയായി. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ കെ അബ്ദുൽ റഷീദ്, ഫീൽഡ് പബ്ലിസിറ്റി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ കെ. എസ് ശൈലേന്ദ്രൻ, ന്യൂ ഡൽഹി ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു. നവംബർ 14 മുതൽ 27 വരെയാണ് മേള. ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവ പാർട്നർ സംസ്ഥാനങ്ങളും കേരളം, ഉത്തർ പ്രദേശ് എന്നിവ ഫോക്കസ് സംസ്ഥാനങ്ങളുമാണ് . അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ബഹ്‌റൈൻ, ബെലാറസ്, ഇറാൻ, നേപ്പാൾ, തുർക്കി, യു എ ഇ ഉൾപ്പെടെ പന്ത്രണ്ട് വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും മേളയിൽ പങ്കെടുക്കുന്നുണ്ട് Read on deshabhimani.com

Related News