മന്ത്രി ബിന്ദുവിന്റെ പേരിൽ വ്യാജ വാട്‌സാപ്: അന്വേഷണം ആരംഭിച്ചു



തിരുവനന്തപുരം> ഉന്നതവിദ്യാഭ്യാസ മന്ത്രി  ആർ ബിന്ദുവിന്റെ പേരിൽ വ്യാജ വാട്‌സാപ് അക്കൗണ്ട് ഉണ്ടാക്കി സന്ദേശമയച്ച സംഭവത്തിൽ പൊലീസ്‌ ഹൈടെക്‌ സെൽ അന്വേഷണം ആരംഭിച്ചു. ഡിജിപി അനിൽകാന്തിന്‌  മന്ത്രി നൽകിയ പരാതിയിലാണ്‌ നടപടി. രണ്ട് നമ്പറുകളിൽ നിന്നാണ് സന്ദേശം അയച്ചത്‌. മന്ത്രിയുടെ ഫോട്ടോയും ഔദ്യോഗിക പദവിയുംവച്ചുള്ള സന്ദേശങ്ങളുടെ പകർപ്പുകളും ഡിജിപിക്ക് കൈമാറിയിരുന്നു. Read on deshabhimani.com

Related News