മന്ത്രി ആന്റണി രാജുവിനെതിരായ കേസിൽ ഹെെക്കോടതി സ്റ്റേ നൽകി



കൊച്ചി>കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി ആൻറണി രാജു നൽകിയ ഹർജിയിൽ തുടര്‍നടപടികള്‍ ഹൈക്കോടതി ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്തു.  തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ചുള്ള  കേസിൽ  മന്ത്രിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചു. കേസില്‍ വ്യാഴാഴ്ച വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കേയാണ്  ഹെെക്കോടതി തുടര്‍നടപടികള്‍  ഒരുമാസത്തേക്ക് സ്റ്റേ ചെയ്തത്.   മയക്കുമരുന്നു കേസിലെ പ്രതിയായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച്, തനിക്കെതിരേ നടപടിക്രമം പാലിക്കാതെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഹര്‍ജിയില്‍ ആന്റണി രാജു വ്യക്തമാക്കി.   Read on deshabhimani.com

Related News