പാൽവില വർധന രണ്ടുദിവസത്തിനകം: മന്ത്രി



തിരുവനന്തപുരം> സംസ്ഥാനത്ത്‌ പാൽവില വർധന സംബന്ധിച്ച്‌ രണ്ടുദിവസത്തികം തീരുമാനമുണ്ടാകുമെന്ന്‌ ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി. അഞ്ചുരൂപയിൽ കുറയാത്ത വർധനയുണ്ടാകും. മിൽമ നൽകിയ  ഇടക്കാല റിപ്പോർട്ട്‌ സർക്കാരിന്റെ മുമ്പാകെയുണ്ട്‌. പൂർണ റിപ്പോർട്ട്‌ നൽകുന്നതുവരെ കാത്തിരിക്കാതെ ക്ഷീര കർഷകർക്ക്‌ ആശ്വാസം പകരുന്ന വർധന വരുത്താനാണ്‌ തീരുമാനം. സഹകരണസംഘമെന്ന നിലയിൽ പാൽവില വർധിപ്പിക്കാൻ മിൽമയ്‌ക്ക്‌ അവകാശവുമുണ്ട്‌. അതേസമയം ക്ഷീരകർഷകർക്ക്‌ സർക്കാർ നൽകുന്ന നിരവധി സബ്‌സിഡികളുടെ പശ്‌ചാത്തലത്തിലാണ്‌ സർക്കാർ നിലപാട്‌ ഈവിഷയത്തിൽ മിൽമ തേടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. ലിറ്ററിന്‌ ആറുരൂപയെങ്കിലും വർധിപ്പിക്കണമെന്നാണ്‌ മിൽമ സർക്കാരിനോട്‌ ആവശ്യപ്പെട്ടത്‌. പാൽ ഉൽപ്പന്നങ്ങളുടെ വർധന വരുത്തുന്നത്‌ സംബന്ധിച്ച്‌ റിപ്പോർട്ട്‌ നൽകാൻഭരണസമിതി  മിൽമ എംഡിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. Read on deshabhimani.com

Related News