ശസ്‌ത്രക്രിയ പൂർണമായും സൗജന്യം, ഒരു രൂപപോലും കൈയിൽനിന്നായില്ല ; മെഡിസെപ്പിന്‌ ഷീജയുടെ അനുഭവസാക്ഷ്യം



തൃശൂർ മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയെക്കുറിച്ച് ഇരിങ്ങാലക്കുട കോടതിയിലെ പബ്ലിക്‌ പ്രോസിക്യൂട്ടർ ഷീജയ്ക്ക് ചിലത് പറയാനുണ്ട്. തൈറോയ്‌ഡിന്‌ ചികിത്സ തേടിയാണ് ഷീജ (50) തൃശൂർ അമല മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തിയത്. മൂന്നുമാസംമുമ്പാണ്‌ ശസ്‌ത്രക്രിയ നടന്നത്‌. ചികിത്സയുടെ സമയത്ത് മെഡിസെപ്പിനെക്കുറിച്ച്‌  വ്യാജപ്രചാരണം നടക്കുന്ന ഘട്ടമായിരുന്നു. അഞ്ചുദിവസം ആശുപത്രിയിൽ കഴിയേണ്ടിവന്നു. ആദ്യദിനം ശസ്‌ത്രക്രിയക്കുവേണ്ടി 5000 രൂപ മുൻകൂർ അടയ്‌ക്കാൻ ആവശ്യപ്പെട്ടു. മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി ശുദ്ധതട്ടിപ്പാണെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ ആശുപത്രിയിൽ കെട്ടിവച്ച തുക തിരികെ ലഭിക്കുന്നത്‌. ശസ്‌ത്രക്രിയ പൂർണമായും സൗജന്യം. ആകെ ബിൽത്തുകയായ 84,000ൽ ഒരു രൂപപോലും കൈയിൽനിന്നായില്ല. സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതി സാധാരണക്കാരായ സർക്കാർ ജീവനക്കാർക്ക്‌  വലിയ അനുഗ്രഹമാണെന്നു കാണിച്ച്‌  ഷീജയുടെ ഭർത്താവ് മുരിയാട്‌ പഞ്ചായത്തിലെ റിട്ട. ഹെഡ്‌ക്ലർക്ക്‌ കെ എൻ സുരേഷ്‌കുമാർ സമൂഹമാധ്യമത്തിൽ ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. Read on deshabhimani.com

Related News