മെഡിസെപ്പിൽ പുതിയ പെൻഷൻകാരും , വൈദ്യ പരിശോധനയില്ല



തിരുവനന്തപുരം ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ്‌ ആരോഗ്യ ഇൻഷുറൻസ്‌ പദ്ധതിയിൽ പുതിയ പെൻഷൻ (എൻപിഎസ്‌)കാരെയും ഉൾപ്പെടുത്തും. എൻപിഎസുകാർക്ക്‌ പ്രീമിയം തുക നൽകിയാൽ പദ്ധതിയിൽ ചേരാം. ഇതുസംബന്ധിച്ച്‌ ധനവകുപ്പ്‌ ഇൻഷുറൻസ്‌ കമ്പനിക്ക്‌ നിർദേശം നൽകി. നിലവിൽ എൻപിഎസിലെ ആയിരത്തിൽപരം പെൻഷൻകാരുണ്ട്‌. വൈദ്യ പരിശോധനയില്ല മെഡിസെപ്പിൽ അംഗത്വമെടുക്കുന്നതിന്‌ പെൻഷൻകാർക്ക്‌ വൈദ്യ പരിശോധന ആവശ്യമില്ല. എല്ലാവർക്കും അവയവമാറ്റം അടക്കം അംഗീകൃത ചികിത്സാ പാക്കേജുകളെല്ലാം ലഭ്യമാക്കും. ഉയർന്ന പ്രായത്തിന്‌ ആനുപാതികമായി ഉയർന്ന പ്രീമിയം ഈടാക്കുന്ന ഇൻഷുറൻസ്‌ കമ്പനികളുടെ രീതി മെഡിസെപ്പിലില്ല.  ആദ്യവർഷം ചെലവഴിക്കാത്ത ഒന്നരലക്ഷം രൂപവരെ രണ്ടാംവർഷത്തെ കവറേജായ മൂന്നുലക്ഷത്തിനൊപ്പം കൂട്ടിച്ചേർക്കാം. ഇങ്ങനെ മൂന്നുവർഷംവരെ തുടരാനാകും. പ്രീമിയം അടയ്‌ക്കുന്നത്‌ 
ഗുണഭോക്താക്കൾ മെഡിസെപ്പിൽ ഖജനാവിലെ പണമെടുത്ത്‌ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ്‌ ഏർപ്പെടുത്തുന്നുവെന്ന പ്രചാരണം തെറ്റ്‌. ജീവനക്കാരും പെൻഷൻകാരുമാണ്‌ പ്രീമിയം അടയ്‌ക്കേണ്ടത്‌. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ‌പ്രതിമാസം 500 രൂപവീതം ഈടാക്കും. പെൻഷൻകാർക്ക്‌ പെൻഷനൊപ്പം ലഭിച്ചിരുന്ന ചികിത്സാസഹായം (മെഡിക്കൽ അലവൻസ്‌) ഇതിലേക്ക്‌ മാറ്റും.  ആദ്യഘട്ടത്തിൽ ജീവനക്കാരും പെൻഷൻകാരും സഹകരണ ജീവനക്കാരും ഇവരുടെ ആശ്രിതരും ഉൾപ്പെടെ 45 ലക്ഷം പേർ പദ്ധതി ഗുണഭോക്താക്കളാകും.  മെഡിസെപ്‌ ഉദ്‌ഘാടനം നാളെ മെഡിസെപ്പിന്റെ ഉദ്‌ഘാടനം വെള്ളി വൈകിട്ട്‌ നാലിന്‌ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. മന്ത്രിമാർ ഉൾപ്പെടെ ജനപ്രതിധികളും പങ്കെടുക്കും. മെഡിസെപ്‌ രജിസ്‌ട്രേഷൻ കാർഡുകളുടെ വിതരണോദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മെഡിസെപ്‌ ഹാൻഡ്‌ ബുക്ക്‌ ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ മുഖ്യമന്ത്രിയിൽനിന്ന്‌ സ്വീകരിക്കും. Read on deshabhimani.com

Related News