ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി; ഉടനെ ബംഗളൂരുവിലേക്ക് മാറ്റുന്നില്ല



തിരുവനന്തപുരം> മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്നും  തുടർചികിത്സക്ക് ബംഗളുരുവിലേക്ക് ഉടനെ  മാറ്റുന്നില്ലെന്നും ഡോക്ടർ മഞ്ജു അറിയിച്ചു. നിംസ് ആശുപത്രിയിൽ ഡോ മഞ്ജുവിന്റെ നേതൃത്വത്തിലാണ് ചികിത്സ.  പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഇപ്പോൾ ഇല്ല. ശ്വസനത്തിനായി ഏർപ്പെടുത്തിയ ബെെപാപ്പ് യന്ത്ര സംവിധാനം മാറ്റി. കുടുംബാംഗങ്ങളുമായി അദ്ദേഹം സംസാരിച്ചു. മരുന്നുകളോട് നല്ല നിലയിൽ ശരീരം പ്രതികരിക്കുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നിലവിലെ  അസുഖം പൂർണമായും ഭേദമായ ശേഷം തുടർചികിത്സക്ക് കൊണ്ടുപോകാമെന്നാണ് കുടുംബവും സർക്കാരും തീരുമാനിച്ചിട്ടുള്ളതെന്നും ഡോക്ടർ അറിയിച്ചു. ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതിയും ആശുപത്രിയിൽ നൽകിവരുന്ന ചികിത്സകളും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തുന്നുണ്ട്. Read on deshabhimani.com

Related News