മോട്ടോർവാഹന വകുപ്പ്‌ 1000 കോടി പിരിക്കണോ?; മീഡിയവണ്ണിന്റേത്‌ വ്യാജവാർത്തയെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ



തിരുവനന്തപുരം > സർക്കാരിനെ മോശമാക്കി ചിത്രീകരിക്കാൻ വീണ്ടും വ്യാജവാർത്തയുമായി ജമാഅത്തെ ഇസ്ലാമിയുടെ മീഡിയവൺ ചാനൽ. മോട്ടോർവാഹന വകുപ്പ്‌ 1000 കോടി പിഴയായി പിരിക്കണമെന്ന്‌ സർക്കാർ നിർദേശം നൽകിയെന്നാണ്‌ പച്ചക്കള്ളം വാർത്തയായി ചാനലിലും ഓൺലൈനിലും നൽകിയത്‌. എന്നാൽ ഇത്‌ യാതൊരു അടിസ്ഥാനവുമില്ലാത്ത വാർത്തയാണെന്ന്‌ അറിയിച്ച്‌ ധനമന്ത്രി കെ എൻ ബാലഗോപാൽതന്നെ രംഗത്തെത്തി. വ്യാജ വാർത്ത തള്ളിക്കളയണമെന്നും മന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. മോട്ടോർ വാഹന വകുപ്പിലെ ഒരു ഇൻസ്‌പെക്‌ടർ ഒരു മാസം 500 പെറ്റി കേസെങ്കിലും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ടെന്നായിരുന്നു എന്നാണ്‌ മീഡിയവൺ വാർത്ത നൽകിയത്‌. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴയായി ഈ വർഷം 1000 കോടി രൂപ പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് മോട്ടോർ വാഹനവകുപ്പ് നിർദേശം നൽകിയെന്നും വാർത്തയിൽ പറഞ്ഞു. പിന്നീട്‌ ഇത്‌ അനൗദ്യേഗിക നിർദേശമാണെന്ന്‌ ഓൺലൈനിൽ വാർത്ത തിരുത്തി. നിയമലംഘനം കണ്ടെത്തുന്നതും പിഴ ഈടാക്കുന്നതും മോട്ടോർവാഹന വകുപ്പിന്റെ ചുമതല ആണെന്നിരിക്കെ സർക്കാരിനെ മോശമാക്കി ചിത്രീകരിക്കാൻ കരുതിക്കൂട്ടി വാർത്ത നൽകുകയായിരുന്നു മീഡിയവൺ. Read on deshabhimani.com

Related News