തട്ടിപ്പിന് കവചമൊരുക്കി മാധ്യമങ്ങൾ



തിരുവനന്തപുരം പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന്‌ പണം പിരിച്ചതിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാവിനെ വെള്ളപൂശി ഒരു വിഭാഗം മാധ്യമങ്ങൾ. കെപിസിസിയുടെ മുഖപത്രത്തിനും വാർത്താ ചാനലിനുമില്ലാത്ത വ്യഗ്രതയാണ്‌ ഇക്കാര്യത്തിൽ മുൻനിര ‘നിഷ്‌പക്ഷ’ പത്രങ്ങൾക്കും ചാനലുകൾക്കും. ലൈഫ്‌ മിഷന്റെ പേരിൽ അഴിമതിയുടെ ഇല്ലാക്കഥകളും അധിക്ഷേപങ്ങളും ഇപ്പോഴും തുടരുന്ന മാധ്യമങ്ങൾ സതീശന്റെ കാര്യത്തിൽ കാട്ടുന്നത്‌ ഇരട്ടത്താപ്പ്‌.      സ്വന്തം മണ്ഡലത്തിൽ സ്വന്തം ഇഷ്ടപ്രകാരം തുടങ്ങിയ പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന്‌ ചട്ടം ലംഘിച്ച് പണം പിരിച്ചെന്ന പരാതിയാണ്‌ വിജിലൻസിന്റെ പ്രാഥമിക പരിശോധനയ്‌ക്കായി കൈമാറാൻ സർക്കാർ തീരുമാനിച്ചത്‌. പരാതിയിലെ ആരോപണങ്ങളെല്ലാം വളച്ചൊടിച്ചും മറച്ചുവച്ചും ജീവകാരുണ്യ പ്രവർത്തനം നടത്തിയ സതീശനെ ക്രൂശിക്കാൻ ശ്രമിക്കുന്നുവെന്ന പ്രചാരണത്തിനാണ്‌ മുഖ്യധാരാ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിന്റെ  ശ്രമം. നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും ഉയർന്ന ആക്ഷേപങ്ങൾക്ക്‌, ഏതുതരം അന്വേഷണവുമാകാമെന്നായിരുന്നു സതീശന്റെ മറുപടി. അന്വേഷണം പ്രഖ്യാപിച്ചപ്പോൾ, അത്‌ മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ്‌ ചില മാധ്യമങ്ങളിലൂടെ നടത്തുന്നത്‌. പ്രളയദുരിത ബാധിതരെ സഹായിച്ചതിനാണ്‌ കേസ്‌ എടുക്കുന്നതെന്ന്‌ വരുത്തിത്തീർക്കാനുള്ള ശ്രമവുമുണ്ട്‌. സതീശനെ പൂട്ടാനാണ്‌ കേസ്‌ എന്ന്‌ സ്ഥാപിക്കാനാണ്‌ കേരള കൗമുദിയുടെ ശ്രമം.     വടക്കാഞ്ചേരിയിൽ ലൈഫ്‌ മിഷൻ പദ്ധതി ഗുണഭോക്താക്കൾക്ക്‌ നൽകാനെന്ന പേരിൽ ഒരു സന്നദ്ധസംഘടന ആരംഭിച്ച ഫ്‌ളാറ്റ്‌ നിർമാണത്തിന്റെ പേരിൽ ഉയർന്ന അഴിമതി ആരോപണത്തിന്റെ പേരിൽ  നിരന്തരം കെട്ടുകഥകൾ പടച്ചുവിട്ടവരാണ്‌ സതീശനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളെ ലഘൂകരിക്കാൻ മത്സരിക്കുന്നത്‌. Read on deshabhimani.com

Related News