മീഡിയ അക്കാദമി ഫെല്ലോഷിപ്പുകൾ പ്രഖ്യാപിച്ചു; ദേശാഭിമാനിയിൽ നാലുപേർക്ക്‌

എം ജഷീന, ദിലീപ് മലയാലപ്പുഴ, റഷീദ് ആനപ്പുറം, സുപ്രിയാ സുധാകർ


തിരുവനന്തപുരം> കേരള മീഡിയ അക്കാദമിയുടെ 2022-23 മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു. ഇത്തവണ ഫെലോഷിപ്പ് നേടിയവരിൽ ദേശാഭിമാനിയിൽ നിന്നുള്ള നാലുപേരുണ്ട്. ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്‌മ ഗവേഷക ഫെലോഷിപ്പിന് ദേശാഭിമാനി സീനിയർ റിപ്പോർട്ടർ എം ജഷീന, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ഡോ. ഒ കെ മുരളി കൃഷ്‌ണൻ എന്നിവർ അർഹരായി. 75,000 രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), ഷിന്റോ ജോസഫ് (മലയാള മനോരമ), പി വി കുട്ടൻ (കൈരളി ടിവി), പി എസ് വിനയ (ഏഷ്യാനെറ്റ് ന്യൂസ്), കെ എസ് ഷംനോസ് (മാധ്യമം), ജി ബാബുരാജ് (ജനയുഗം), സി നാരായണൻ, ഡോ നടുവട്ടം സത്യശീലൻ, നീതു സി സി ( മെട്രോ വാർത്ത) എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ എസ് ബാബു അറിയിച്ചു. പൊതുഗവേഷണ മേഖലയിൽ സുപ്രിയാ സുധാകർ, റഷീദ് ആനപ്പുറം (ദേശാഭിമാനി), ശ്രീജിഷ എൽ (ഇന്ത്യാ ടുഡേ), സജി മുളന്തുരുത്തി (മലയാള മനോരമ), അമൃത എ യു (മാതൃഭൂമി ഓൺലൈൻ), അനു എം (മലയാളം ദിനപത്രം), അമൃത അശോക് (ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോർട്ടൽ), അഖില നന്ദകുമാർ (ഏഷ്യാനെറ്റ് ന്യൂസ്), ശ്യാമ എൻ ബി (കൊച്ചി എഫ് എം), ടി ജെ ശ്രീജിത്ത് (മാതൃഭൂമി), സിജോ പൈനാടത്ത് (ദീപിക), ഹംസ ആലുങ്ങൽ (സുപ്രഭാതം ദിനപത്രം),  വി ജയകുമാർ (കേരള കൗമുദി), മൊഹമ്മദ് ബഷീർ കെ (ചന്ദ്രിക ദിനപത്രം) എന്നിവർക്ക് 10,000 രൂപ വീതം ഫെലോഷിപ്പ് നൽകും. തോമസ് ജോക്കബ്, ഡോ സെബാസ്‌റ്റ്യൻ പോൾ, എം പി അച്യുതൻ, ഡോ പി കെ രാജശേഖരൻ, ഡോ മീന ടി പിളള, ഡോ നീതു സോന എന്നിവരങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്. Read on deshabhimani.com

Related News