കോഴിക്കോട് കാറിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി



കൊയിലാണ്ടി : കോഴിക്കോട് കൊയിലാണ്ടിയിൽ വീടിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കീഴരിയൂർ പട്ടാംപുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തലെ മാലാടി അഫ്‌സൽ എന്നിവരിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. സനലിൻ്റെ വീട്ടിനു സമീപം നിർത്തിയിട്ട KL 18 ഡി- 5681 നമ്പർ കാറിൽ നിന്നാണ് 830 മില്ലിഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടികൂടിയത്. ചൊവ്വാഴ്ച രാത്രി കൊയിലാണ്ടി പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് പിടികൂടിയത്. സർക്കിൾ ഇൻസ്പെക്‌ടർ എം വി ബിജു, എസ്ഐമാരായ അനീഷ് വടക്കയിൽ, എം പി ശൈലേഷ്, എസ് സിപിഒമാരായ ജലീഷ് കുമാർ, രഞ്ജിത് ലാൽ, അജയ് രാജ്, മനോജ് എന്നിവരാണ് റെയ്‌ഡിൽ പങ്കെടുത്തത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News