ജെബി മേത്തർ മാപ്പ് പറയണം; മേയർ ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു



തിരുവനന്തപുരം> തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ സമരത്തിനിടെ മാധ്യമങ്ങളിലൂടെ ജെബി മേത്തർ എം പി നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ മേയർ ആര്യ രാജേന്ദ്രൻ വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് ഏഴ് ദിവസത്തിനകം രേഖാമൂലവും മാധ്യമങ്ങളിലൂടെയും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലാത്ത പക്ഷം സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ അഡ്വ. മുരുക്കുമ്പുഴ ആർ വിജയകുമാരൻ നായർ മുഖേനയാണ് നോട്ടീസ് അയച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് 'കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ' എന്ന പോസ്റ്റര്‍ ഒട്ടിച്ച പെട്ടിയുമായി അദ്ധ്യക്ഷ ജെബി മേത്തര്‍ എംപി എത്തിയത്. ഭര്‍ത്താവിന്റെ വീട് സുരക്ഷിതമാണെന്നും മേയര്‍ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ജെബി മേത്തര്‍ പറഞ്ഞിരുന്നു. Read on deshabhimani.com

Related News