വീരമൃത്യു വരിച്ച ജവാൻ എസ്‌ മുഹമ്മദ്‌ ഹക്കീമിന് നാട് വിട നൽകി

വീരമൃത്യു വരിച്ച ജവാൻ എസ് മുഹമ്മദ് ഹക്കീമിന് ഭാര്യയും മകളും അന്ത്യാഭിവാദ്യമർപിക്കുന്നു


പാലക്കാട് > മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സിആർപിഎഫ്‌ ജവാൻ എസ്‌ മുഹമ്മദ്‌ ഹക്കീന്  (35) പ്രിയനാട് വിട നൽകി. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും .  ഛത്തിസ്‌ഗഢിലെ സുകുമയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് അകത്തേത്തറ ധോണി പയറ്റാംകുന്ന് ഫസ്റ്റ്‍ലൈൻ ഇ എം എസ്‌ നഗറിൽ ദാറുസലാം വീട്ടിലെ എസ്‌ മുഹമ്മദ്‌ ഹക്കീം ജീവൻവെടിഞ്ഞത്. ആർപിഎഫിന്റെ കമാൻഡോ ബറ്റാലിയൻ ഫോർ റസല്യൂട് ആക്‌ഷൻ എന്നറിയപ്പെടുന്ന കോബ്ര വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിളായിരുന്നു ഹക്കീം. ഭാര്യ രംസീന കുഞ്ഞുമകൾ അഫ്ഷിനേയും  എടുത്ത് സല്യൂട്ട് നൽകി അന്ത്യാഭിവാദ്യമർപ്പിച്ചത് സംസ്ക്കാരത്തിനെത്തിയവരെ കണ്ണീരണിയിച്ചു ഛത്തീസ്​ഗഢിൽനിന്ന് സിആർപിഎഫിന്റെ പ്രത്യേക വിമാനത്തിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഇന്നലെ തന്നെ ആംബുലൻസിൽ പാലക്കാട്ടെ വീട്ടിലെത്തിച്ചിരുന്നു.  വ്യാഴം രാവിലെ എട്ടു വരെ വീട്ടിലെ പൊതുദർശനത്തിന് ശേഷം ധോണി ​ഗവ.ഉമ്മിനി ഹൈസ്കൂളിലും പൊതുദർശനത്തിന് വെച്ചു.  ഇവിടെയാണ് സംസ്ഥാന സർക്കാരിന്റെയും സിആർപിഎഫിന്റെയും ഔദ്യോ​ഗിക ബഹുമതിയായ ഗാർഡ്ഓഫ് ഓണർ നൽകിയത്. .തുടർന്ന്  രാവിലെ പത്തരയോടെ  ഉമ്മിനി പള്ളിയിൽ  കബറടക്കും. ഉപ്പ: സുലൈമാൻ. ഉമ്മ: നിലാവർണീസ. ഭാര്യ: പി യു റംസീന. മകൾ: അഫ്‍ഷിൻ ഫാത്തിമ. സഹോദരങ്ങൾ: കാജാ മുഹമ്മദ്, ജംഷീർ ഖാൻ സുക്മ ജില്ലയിലെ ദബ്ബകൊണ്ട ഏരിയയിൽ അടുത്തിടെയാണ് ഹക്കീം അടക്കമുള്ള സംഘത്തെ സുരക്ഷാ ചുമതലക്ക്‌ നിയോഗിച്ചത്. ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവരും സിആർപിഎഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന സംയുക്ത സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മാവോയിസ്റ്റ് സംഘം വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. വെടിയേറ്റ ഉടൻ ഭേജി ഗ്രാമത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചു. വെടിവെപ്പുണ്ടായെന്നും ഹക്കീം ആശുപത്രിയിലാണെന്നുമുള്ള വിവരം ചൊവ്വ രാത്രി എട്ടോടെയാണ്‌ സിആർപിഎഫ് അധികൃതർ കുടുംബത്തെ അറിയിച്ചത്. രാത്രി പത്തോടെ മരണം സ്ഥിരീകരിച്ചു. 15 വർഷമായി സിആർപിഎഫിൽ ജോലി ചെയ്യുന്ന ഹക്കീം 2007ലാണ് സേനയുടെ ഭാ​ഗമായത്. ഒഡീഷയിൽനിന്ന്‌ രണ്ട് വർഷം മുമ്പാണ് ഛത്തീസ്​ഗഢിലേക്ക്  മാറിയത്. ആ​ഗസ്‌തിൽ നാട്ടിലെത്തി സെപ്തംബറിലാണ് അവധിയ്ക്ക്‌ ശേഷം മടങ്ങിയത്. Read on deshabhimani.com

Related News