ചെട്ടികുളങ്ങരയിൽ ഉത്സവത്തിനെത്തിയ യുവാവ്‌ മരിച്ചനിലയിൽ



മാവേലിക്കര > ചെട്ടികുളങ്ങര ദേവീ ക്ഷേത്രത്തിൽ എതിരേൽപ് ഉത്സവത്തിനെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണമംഗലം വടക്ക് പൂവമ്പള്ളിൽ പരേതനായ ചന്ദ്രൻ്റെയും രാജമ്മയുടെയും മകൻ ജയലാൽ (35) ആണ് മരിച്ചത്. ക്ഷേത്ര ജങ്ഷന് പടിഞ്ഞാറുള്ള ബിഎസ്എൻഎൽ ഓഫീസിന് സമീപത്തെ മണൽ വിൽപന കേന്ദ്രത്തിലാണ് മരിച്ചു കിടന്നത്. വെൽഡിങ് തൊഴിലാളിയാണ്. ശനി പുലർച്ചെയാണ് സംഭവം. വെള്ളി രാത്രി ഉത്സവത്തിന് ഗാനമേള കാണാൻ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ക്ഷേത്രത്തിലെത്തിയിരുന്നു. പുലർച്ചെ ഒന്നിന് ഇവരെ തിരികെ വീട്ടിൽ കൊണ്ടു ശേഷം ക്ഷേത്രത്തിൽ ജയലാൽ മടങ്ങി വന്നു. പുലർച്ചെ 2ന് ക്ഷേത്രത്തിന് സമീപം സംഘർഷമുണ്ടായിരുന്നു. ഇവിടെ നിന്ന് ജയലാൽ ഓടിപ്പോയതായി പറയുന്നു. പുലർച്ചെ നാലോടെ മണൽ വിൽപന കേന്ദ്രത്തിലെ സൂക്ഷിപ്പുകാരൻ എത്തിയപ്പോൾ ഒരാൾ നിലത്തു കിടക്കുന്നത് കണ്ട് ആളുകളെ വിളിച്ചുകൂട്ടി. ജയലാലിനെ തിരിച്ചറിഞ്ഞവർ ഇയാളെ വീട്ടിലെത്തിച്ചു. വിളിച്ചിട്ട് എഴുന്നേൽക്കാതിരുന്നപ്പോൾ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ എത്തുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മരണം നടന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സമാനമായ നിലയിൽ വർഷങ്ങർക്ക് മുമ്പ് ജയലാലിൻ്റെ ജ്യേഷ്ഠൻ ജയപ്രകാശിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നതായി പറയുന്നു. ജയലാലിൻ്റെ ഭാര്യ: അഞ്ജു. മക്കൾ: ഹൃദ്വിക്, ഹൃദ്വിൻ.   Read on deshabhimani.com

Related News