മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക്‌ ഇരയായവർക്കായി ഹെൽപ്‌ ഡെസ്‌ക്‌ തുറന്ന്‌ പി വി അൻവർ



തിരുവനന്തപുരം > "മറുനാടൻ മലയാളി" എന്ന മഞ്ഞപത്രത്തിന്റെ ഇരകളായ നിരവധി ആളുകൾ ബന്ധപ്പെടുന്നുണ്ടെന്ന്‌ പി വി അൻവർ എംഎൽഎ. അവർക്ക്‌ നേരിടേണ്ടി വന്ന ദുര:വസ്ഥകൾ അറിയിക്കുന്നുണ്ട്‌. ഇരകളായവർക്ക്‌ നിയമസഹായം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ ഹെൽപ്‌ഡെസ്‌ക്‌ തുറന്നതായും അൻവർ അറിയിച്ചു. പി വി അൻവറിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌: Help Desk For Marunadan Malayali Fake News Victims:- "മറുനാടൻ മലയാളി" എന്ന മഞ്ഞപത്രത്തിന്റെ ഇരകളായ നിരവധി ആളുകൾ ബന്ധപ്പെടുന്നുണ്ട്‌.അവർക്ക്‌ നേരിടേണ്ടി വന്ന ദുര:വസ്ഥകൾ അറിയിക്കുന്നുണ്ട്‌. നിരവധി അഭിഭാഷകർ നിയമസഹായം വാഗ്ദാനം ചെയ്‌ത്‌ മുൻപോട്ട്‌ വന്നിട്ടുണ്ട്‌. അവരുടെ ഒരു കോർഡിനേഷൻ നമ്മൾ സംസ്ഥാന തലത്തിൽ പ്ലാൻ ചെയ്യുന്നുണ്ട്‌. ഒരു കൂട്ടായ പ്രവർത്തനമായി തന്നെ മുൻപോട്ട്‌ പോയി,നിയമപരമായി തന്നെ ഇവർക്കെതിരെ നടപടികൾ സ്വീകരിച്ച്‌,ഇത്തരം പ്രവണതകളും സ്ഥാപനങ്ങളും ഇല്ലാതാക്കുക എന്നത്‌ തന്നെയാണ് ലക്ഷ്യം. ഇരകളായവർക്ക്‌ നിയമസഹായം ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാം.നിലവിൽ മറുനാടൻ മലയാളിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചവർ കേസ്‌ സംബന്ധമായ വിവരങ്ങൾ വാട്ട്സ്‌ആപ്പ്‌ വഴി അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.ബന്ധപ്പെടേണ്ട വാട്ട്സ്‌ആപ്പ്‌ നമ്പർ: 8848741393 (Only Watsapp). Read on deshabhimani.com

Related News