ഗുസ്‌തിതാരങ്ങളുടെ പരാതി: മേരികോം അന്വേഷിക്കും



ന്യൂഡൽഹി റെസ്‌ലിങ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്‌ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്‌തിതാരങ്ങൾ ഉയർത്തിയ ലൈം​ഗികാരോപണങ്ങൾ ബോക്‌സിങ്‌ താരം എം സി മേരികോം അധ്യക്ഷയായ മേൽനോട്ട സമിതി അന്വേഷിക്കും. ഒളിമ്പിക്‌ മെഡൽ ജേതാവും ഗുസ്‌തിതാരവുമായ യോഗേശ്വർ ദത്ത്‌, മുൻ ബാഡ്‌മിന്റൺ താരവും മിഷൻ ഒളിമ്പിക് സെൽ അംഗവുമായ തൃപ്‌തി മുരുഗുണ്ടെ, ടാർഗറ്റ്‌ ഒളിമ്പിക്‌ പോഡിയം (ടോപ്‌സ്‌) മുൻ സിഇഒ രാജഗോപാലൻ, സായ്‌ മുൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ രാധിക ശ്രീമാൻ എന്നിവരാണ്‌ സമിതിഅംഗങ്ങൾ. കേന്ദ്ര കായികമന്ത്രി അനുരാഗ്‌ സിങ്‌ ഠാക്കൂറാണ്‌ സമിതി പ്രഖ്യാപിച്ചത്‌. ഒരു മാസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കണം. ഈ കാലയളവിൽ ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനച്ചുമതലയും സമിതിക്കാണ്‌. ഫെഡറേഷൻ പ്രസിഡന്റായി പ്രവർത്തിക്കാൻ ബ്രിജ്‌ഭൂഷണിന്‌ അധികാരമുണ്ടാകില്ല. ഗുസ്‌തിതാരങ്ങളായ വിനേഷ്‌ ഫൊഗാട്ട്‌, ബജ്‌രങ്‌ പുനിയ, സാക്ഷി മാലിക്‌, അൻഷു മാലിക്‌, സംഗീത ഫൊഗാട്ട്‌ തുടങ്ങിയവർ ദിവസങ്ങളോളം ജന്തർമന്തറിൽ പ്രതിഷേധിച്ചതിനെത്തുടർന്നാണ്‌ നടപടിക്ക്‌ സർക്കാർ നിർബന്ധിതമായത്‌. Read on deshabhimani.com

Related News