മാർക്ക്‌ ജിഹാദ്‌; അധ്യാപകനെതിരെ നടപടി വേണം; മന്ത്രി ഡോ. ആർ ബിന്ദു കേന്ദ്രത്തിന്‌ കത്തയച്ചു



തിരുവനന്തപുരം > കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയതെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി എടുക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് കത്തയച്ചത്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്നായിരുന്നു വിവാദ പരാമര്‍ശം. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫണ്ട് കിട്ടുന്നു എന്നും അധ്യാപകന്‍ പറഞ്ഞിരുന്നു. Read on deshabhimani.com

Related News