ഭൂകമ്പം വന്നാലും മനോരമയ്‌ക്ക്‌ ‘ഇന്ധനം’ സർക്കാർ വിരുദ്ധത



തിരുവനന്തപുരം തുർക്കി–- സിറിയ ഭൂകമ്പത്തിൽ മൂവായിരത്തിലധികം പേർ മരിച്ച്‌ ലോകം നടുങ്ങിയപ്പോഴും മനോരമയ്‌ക്ക്‌ മുഖ്യവാർത്ത യുഡിഎഫിന്റെ നനഞ്ഞ സമരം. ചൊവ്വാഴ്‌ച കോൺഗ്രസിന്റെയോ ലീഗിന്റെയോ മുഖപത്രങ്ങൾപോലും ലീഡ്‌ വാർത്തയാക്കാൻ മടിച്ച ഇന്ധനസമരത്തെ യുഡിഎഫ്‌ പത്രം ‘ഇന്ധനം കത്തുന്നു’ എന്ന്‌ വമ്പനാക്കി. നിയമസഭാ കവാടത്തിൽ യുഡിഎഫ്‌ എംഎൽഎമാർ ഇരിക്കുന്ന ചിത്രം സഹിതമാണ്‌ വാർത്ത. എന്നാൽ, നാട്ടുകാർക്കു മുന്നിൽ ഒരു സമരവും കത്തുന്നുമില്ല. മാധ്യമങ്ങൾകൂടി മാറിനിന്നാൽ തീരുന്ന ‘സമരഷോ’ മാത്രമാണ് ഇത്‌. കേന്ദ്രസർക്കാർ ഊറ്റിപ്പിഴിയുമ്പോൾ സംസ്ഥാനത്തിന്‌ തങ്ങളുടെ പരിധിയിലെ വരുമാന വർധനയല്ലാതെ മറ്റെന്തുമാർഗമെന്ന ചോദ്യം യുഡിഎഫ്‌ അണികളും ഉയർത്തുന്നു. എന്നാൽ, എങ്ങനെയും സർക്കാരിനെതിരെ ജനങ്ങളെ ഇളക്കാമോ എന്നതുമാത്രമാണ്‌ യുഡിഎഫ്‌ പത്രത്തിന്റെ ആലോചന. ഇതുവരെ ‘സ്വന്തം’ ആയിരുന്ന ഉമ്മൻചാണ്ടി ആശുപത്രിയിലായതുപോലും ഉൾപ്പേജിൽ മൂലയിലൊതുക്കി.   Read on deshabhimani.com

Related News