കാപ്പന്‌ മൂന്ന്‌ സീറ്റ്‌ വാഗ്‌ദാനം ചെയ്‌തിട്ടില്ലെന്ന്‌ മുല്ലപ്പള്ളി; പാർട്ടിയെ ഘടകകക്ഷിയാക്കാൻ ഹൈക്കമാൻഡ്‌ തീരുമാനിക്കണം



തിരുവനന്തപുരം > യുഡിഎഫിൽ ഘടകകക്ഷിയാകാനുള്ള മാണി സി കാപ്പന്റെ നീക്കത്തിന് തിരിച്ചടി. കാപ്പന്റെ പാർട്ടിയെ ഘടകകക്ഷിയാക്കണമെങ്കില്‍ ഹൈക്കമാൻഡ്‌ തീരുമാനിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പഞ്ഞു. മൂന്ന് സീറ്റുകള്‍ കാപ്പന്‍ പക്ഷത്തിന് വാഗ്‌ദാനം ചെയ്‌തുവെന്ന വാര്‍ത്തയും മുല്ലപ്പള്ളി തള്ളി. കാപ്പന് കൈപ്പത്തി ചിഹ്നം നല്‍കുന്നതില്‍ സന്തോഷമേയുള്ളുവെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കട്ടെയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഘടകക്ഷിയാക്കുന്നതില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ല. താന്‍ അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഭാഗമാണ്. ഹൈക്കമാഡിന്റെ കല്‍പ്പനകള്‍ക്കും തീരുമാനങ്ങള്‍ക്കും അനുസരിച്ച് മാത്രമെ മുന്നോട്ടുപോകാനാകു. ഹൈക്കമാഡിനെ പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തുമാത്രമെ അവരെ ഘടകക്ഷിയാക്കാനാകു. മൂന്ന് സീറ്റ് കാപ്പന് നല്‍കാമെന്ന് പറഞ്ഞതിനെക്കുറിച്ച് കെപിസിസി അധ്യക്ഷനായ തനിക്ക് ഒന്നുമറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. Read on deshabhimani.com

Related News