മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്



കൊച്ചി> കോതമംഗലത്ത് കൊല്ലപ്പെട്ട ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനുതാഴെ ഒന്നും തലയ്ക്ക് രണ്ട് വെടിയുമാണ് ഏറ്റത്. നെഞ്ചിനുതാഴെ വെടിവച്ചശേഷം മരണം ഉറപ്പാക്കാന്‍ തലയ്ക്ക് വെടിവച്ചതെന്നാണ് പൊലീസ് നിഗമനം. രഖിലിന് തോക്ക് ലഭിച്ചത് ബിഹാറില്‍നിന്നാണെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.  ജൂലൈ 30നാണ് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനി പി വി മാനസയെ (24) വെടിവച്ചു കൊന്നശേഷം തലശേരി സ്വദേശി രഖില്‍ സ്വയംവെടിവച്ച് മരിച്ചത്.   Read on deshabhimani.com

Related News