കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാസേന



കോഴിക്കോട്> കിണര്‍ വൃത്തിയാക്കുന്നതിനിടെ കിണറ്റില്‍ അകപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി രക്ഷാസേന. ജാര്‍ഖണ്ഡ് സ്വദേശിയായ ഇബ്രാഹിം(32) എന്നയാളാണ് കിണര്‍ വൃത്തിയാക്കുന്നതിനിടെ കയര്‍പൊട്ടി താഴെ വീണത്. കൊഴുക്കല്ലൂര്‍ കുനിയില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് സംഭവം. വടക്കെ മലയില്‍ മോഹന്‍ദാസ് എന്നയാളിന്റെ വീടിനോട് ചേര്‍ന്നുള്ള 60 അടിയോളം താഴ്ചയുള്ള കിണര്‍ വൃത്തിയാക്കി തിരികെ കയറില്‍ തൂങ്ങി കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പേരാമ്പ്ര അഗ്നി രക്ഷാ സേനയിലെ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ശ്രീകാന്താണ് അപകടത്തില്‍പ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയെ സുരക്ഷിതമായി പുറത്തെടുത്തത്. പരുക്കേറ്റയാളെ സേനയുടെ ആംബുലന്‍സില്‍ പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പേരാമ്പ്ര നിലയത്തിലെ വി കെ നൗഷാദ്, പി.ആര്‍ സത്യനാഥ് ,കെ പി വിപിന്‍, എം മനോജ്, ഐ ബിനീഷ് കുമാര്‍, ഇ എം പ്രശാന്ത് ,കെ പി ബാലകൃഷ്ണന്‍, പി സി അനീഷ് കുമാര്‍ എന്നിവര്‍ പങ്കാളികളായി.   Read on deshabhimani.com

Related News