ഖത്തറില്‍ നിന്ന് വീട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കിടെ കാണാതായ യുവാവ് നാട്ടിലെത്തി



ദോഹ> ഖത്തറില്‍ നിന്ന് വീട്ടിലേക്ക് തിരിച്ച് വിമാനത്താവളത്തില്‍ വച്ച് കാണാതായ യുവാവ് നാട്ടിലെത്തി. നാദാപുരം വളയം സ്വദേശി റിജേഷാണ് നാട്ടിലെത്തിയത്. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന സംശയത്തില്‍ സഹോദരന്‍ വളയം പൊലീസില്‍  പരാതി നല്‍കിയിരുന്നു.വളയം ജാതിയേരി സ്വദേശി റിജേഷാണ് നാട്ടിലെത്തിയത്. ബംഗലുരുവില്‍ സഹോദരിയുടെ വീട്ടിലായിരുന്നു എന്ന് റിജേഷ് പോലീസിന് മൊഴി നല്‍കി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് വരാതെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു. വളയം സ്റ്റേഷനില്‍ ഹാജരായ റിജേഷിനെ മൊഴിയെടുത്ത ശേഷം നാദാപുരം കോടതിയില്‍ ഹാജരാക്കി. കോടതി നടപടി പൂര്‍ത്തിയാക്കി വിട്ടുകാര്‍ക്കൊപ്പം വിട്ടു. റിജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ രാജേഷ് വളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂണ്‍ 16 ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി വീട്ടില്‍ എത്തുമെന്നാണ് റിജേഷ് അറിയിച്ചിരുന്നത്. ജൂണ്‍ 11 ന് ഫോണില്‍ വീട്ടുകാരുമായി സംസാരിച്ചു.പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ സഹോദരന്‍ പരാതി നല്‍കി. റിജേഷിനെ തിരക്കി ചിലര്‍ വീട്ടില്‍ എത്തി ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ പറഞ്ഞിരുന്നു.   Read on deshabhimani.com

Related News