പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു



കണ്ണൂര്‍> കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു.ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഞായര്‍ രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടുകിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി കരക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രാധ.സംസ്‌കാരം പിന്നീട്.   Read on deshabhimani.com

Related News