യുവാവിന്റെ മരണം കൊലപാതകം: മദ്യകുപ്പി വഴിയിൽ കിടന്നു കിട്ടിയതല്ല; വിഷം ചേർത്ത സുഹൃത്ത് അറസ്റ്റിൽ

കുഞ്ഞുമോൻ


ഇടുക്കി> ഇടുക്കി അടിമാലിയിൽ യുവാവ് മദ്യം കുടിച്ച് മരിച്ച സംഭവം കൊലാപാതകമെന്ന് പൊലീസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുഞ്ഞുമോനോടൊപ്പം മദ്യം കഴിച്ച് ആശുപത്രിയിലായ മനോജിനെ കൊലപ്പെടുത്താനായാണ് ബീവറേജിൽ നിന്നും വാങ്ങിയ മദ്യത്തിൽ വിഷം കലർത്തിയതെന്ന് സുധീഷ് പൊലീസിനോട് സമ്മതിച്ചെന്ന് ഇടുക്കി പൊലീസ് മേധാവി കെ യു കുര്യാക്കോസ് പറഞ്ഞു. മനോജുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്ന സുധീഷ് മദ്യം വാങ്ങി അടപ്പിൽ ഓട്ടയിട്ട് വിഷകീടനാശിനി സിറിഞ്ച് ഉപയോഗിച്ച് കലർത്തുകയും വഴിയിൽ കിടന്നുകിട്ടിയ കുപ്പിയെന്ന് പറഞ്ഞ് മനോജിന് നൽകുകയുമായിരുന്നു. എന്നാൽ മനോജ് മറ്റ് സുഹൃത്തകളെ കൂടി വിളിച്ചുവരുത്തി മദ്യം നൽകുകയായിരുന്നു. മദ്യംകഴിച്ച മൂന്നുപേർക്കും മണിക്കൂറുകൾക്കുള്ളിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആദ്യം മൂവരേയും അടിമാലി താലൂക്ക് ആശുപത്രിയിലാണ് നാട്ടുകാർ എത്തിച്ചത്. മൂന്നുപേരുടേയും നിലവഷളായതോടെ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് കുഞ്ഞുമോൻ മരിച്ചത്.  Read on deshabhimani.com

Related News