ഡോ. മല്ലിക സാരാഭായ് കലാമണ്ഡലത്തിലെത്തി

ഡോ. മല്ലിക സാരാഭായ് വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തുന്നു


ചെറുതുരുത്തി> ചാൻസലറായി ചുമതലയേറ്റ ശേഷം ലോകോത്തര നർത്തകി  ഡോ. മല്ലിക സാരാഭായ് ആദ്യമായി കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെത്തി. മഹാകവി വള്ളത്തോളിന്റെ സമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം മുഖ്യ ക്യാമ്പസിലെത്തിയ ചാൻസലറെ   പെരിങ്ങോട് ചന്ദ്രൻ നയിച്ച പഞ്ചവാദ്യത്തോടെ വരവേറ്റു.  കലാമണ്ഡലത്തിന്റെ  വളർച്ചയ്‌ക്കും  സാംസ്കാരിക സർവകലാശാല എന്ന നിലയിൽ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക്‌  എല്ലാവരും ഒരുമയോടെ നിലകൊള്ളണമെന്ന് അവർ ജീവനക്കാരോട്  അഭ്യർഥിച്ചു. വരും ദിവസങ്ങളിൽ അധ്യാപകർ, ഓഫീസ് ജീവനക്കാർ, വിദ്യാർഥികൾ, കലാമണ്ഡലത്തിന്റെ അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുമായി ആശയ വിനിമയംനടത്തും. കളരികളും ക്ലാസുകളും സന്ദർശിക്കുകയും  അധ്യാപക–-വിദ്യാർഥികളുടെ രംഗാവതരണങ്ങൾ വീക്ഷിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.  വൈസ് ചാൻസലർ ഡോ. എം വി നാരായണൻ, രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ,  വള്ളത്തോൾ പഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൾ ഖാദർ, വൈസ് പ്രസിഡന്റ് പി നിർമലാ ദേവി, പഞ്ചായത്തം​ഗങ്ങളായ എം ബിന്ദു, കെ എസ് ശ്രുതി, കലാമണ്ഡലം ഭരണസമിതി അംഗങ്ങളായ കെ ബി രാജാനന്ദ്, കെ രവീന്ദ്രനാഥ് തുടങ്ങിയവരും സന്നിഹിതരായി.   Read on deshabhimani.com

Related News